കായംകുളം: കായംകുളത്ത് വീട്ടിൽനിന്ന് പതിന്നാലരപ്പവൻ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവർഷത്തിനുശേഷം പൊലീസ് പിടികൂടി.
കഴിഞ്ഞവർഷം മേയ് 10-നു പ്രയാർ വടക്കുമുറിയിൽ പനക്കുളത്ത്പുത്തൻ വീട്ടിൽ സാബു ഗോപാലന്റെ വീട്ടിൽനിന്നാണ് സ്വർണം മോഷണം പോയത്. പരാതിക്കാരൻറെ മരുമകളാണ് അറസ്റ്റിലായത്. മറ്റൊരു 11 പവൻ കൂടി അടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് മരുമകൾ കുടുങ്ങിയത്.
ഒരു വർഷത്തിന് ശേഷമാണ് സാബു ഗോപാലന്റെ മകന്റെ ഭാര്യയായ പുതുപ്പള്ളി തെക്കു മുറിയിൽ ഇടയനമ്പലത്ത് നെടിയത്ത് വീട്ടിൽ ഗോപിക (27) യെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ വർഷം വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് സ്വർണം മോഷണം പോയത്. വീട്ടിലെ ആരെങ്കിലുമാകാം മോഷ്ടിച്ചതെന്ന് പൊലീസിന് അന്ന് തന്നെ സംശയമുണ്ടായിരുന്നു.
വീട്ടിൽ നടന്ന മോഷണത്തിന് പിന്നിൽ ആ വീട്ടിലുള്ള ആരോ ആണെന്ന് സംശയം തോന്നി കുടുംബാംഗങ്ങളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഈ മാസം മൂന്നാം തീയതി ഗോപിക വീണ്ടും ഒരു മോഷണ ശ്രമം നടത്തിയതോടെയാണ് പിടി വീണത്. സാബു ഗോപാലൻറെ ബന്ധുവായ ഇടയനമ്പലം സ്വദേശി, ഗോപികയുടെ കൈയ്യിൽ ലോക്കറിൽ വെക്കാനായി 11 പവൻ സ്വർണ്ണം ഏൽപ്പിച്ചിരുന്നു. എന്നാൽ ലോക്കറിൽ നിന്ന് എടുത്തു കൊണ്ട് വരവേ വഴിയിൽ വെച്ച് കൈയ്യിൽ നിന്നും സ്വർണ്ണം നഷ്ടപ്പെട്ടു പോയതായി ഗോപിക പരാതി നൽകി. ഈ പരാതിയിൻമേൽ വിവരങ്ങൾ ചോദിച്ചറിയാൻ ഗോപികയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ പൊലീസ് ചോദ്യം ചെയ്തു.
ഗോപികയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ കണ്ടതോടെ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി, ഗോപികയുടെ ബാഗിൽ നിന്നും നഷ്ടപ്പട്ടു എന്നു പറയുന്ന സ്വർണം കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഗോപികയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഒരു വർഷം മുമ്പ് നടത്തിയ മോഷണം തെളിയുന്നത്. വീട്ടിൽ നിന്നും കാണാതായ പതിനാലര പവൻറെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത് താനാണെന്ന് ഗോപിക സമ്മതിച്ചു. മോഷണ മുതലുകൾ ഗോപിക ബന്ധുവിനെ കൊണ്ട് വിൽപ്പന നടത്തുകയും, വിറ്റു കിട്ടിയ പണത്തിൻറെ ഒരു ഭാഗം ഉപയോഗിച്ച് പണയം വെച്ച സ്വർണ്ണം എടുത്തതായും ഗോപിക സമ്മതിച്ചു. കായംകുളം ഡി. വൈ.എസ്.പി. ബാബുക്കുട്ടൻറെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ, എസ്. ഐ. രതീഷ് ബാബു, എ.എസ്.ഐ. ജീജാദേവി, പോലീസുദ്യോഗസ്ഥനായ ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്