വയനാട്ടിൽ 57 പേരുടെ വീട്ടിൽ 'സൈ ഹണ്ട്'; കുടുങ്ങിയവരിൽ കൂടുതലും യുവാക്കൾ

NOVEMBER 1, 2025, 12:54 AM

കല്‍പ്പറ്റ: സംസ്ഥാന വ്യാപകമായി സൈബര്‍ തട്ടിപ്പിനെതിരെ  നടക്കുന്ന 'ഓപ്പറേഷന്‍ സൈ ഹണ്ടി'ന്റെ ഭാഗമായി വയനാട് ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരിശോധന നടത്തിയതില്‍ കുടുങ്ങിയത് നിരവധി യുവാക്കള്‍. 

തട്ടിപ്പില്‍ നേരിട്ട് പങ്കാളികളായവരും, കമ്മീഷന്‍ വാങ്ങി സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ നല്‍കിയവരും പിടിയിലായവരില്‍ ഉള്‍പ്പെടും.

തട്ടിപ്പ് പണം ചെക്ക് വഴി പിന്‍വലിച്ചവര്‍, എ.ടി.എം വഴി പിന്‍വലിച്ചവര്‍, അക്കൗണ്ടുകള്‍ തട്ടിപ്പുസംഘങ്ങള്‍ക്ക് വാടകക്ക് കൊടുത്തവര്‍, വില്‍പന നടത്തിയവര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പൊലീസ് സൈബര്‍ വിങ്ങിന്റെ നിരീക്ഷണം തുടരും. 

vachakam
vachakam
vachakam

സംശയാസ്പദമായി ഇടപാടുകള്‍ നടന്നുവരുന്ന ബാങ്ക് അക്കൗണ്ടുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഏറ്റവുമധികം സംശയാസ്പദമായി ഇടപാടുകള്‍ നടന്ന 57 അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ വീടുകളില്‍ റെയ്ഡ് നടത്തി. 27 പേരെ കസ്റ്റഡിയിലെടുത്തു നോട്ടീസ് നല്‍കി.

 തട്ടിപ്പുസംഘങ്ങളുടെ വലയില്‍പ്പെട്ട് പോകുന്നവരില്‍ ഏറെയും വിദ്യാര്‍ഥികളും യുവാക്കളുമാണെന്ന് കാര്യവും അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam