കോഴിക്കോടും വോട്ടര്‍പട്ടികയിൽ ക്രമക്കേട്; കോര്‍പറേഷന്‍ പരിധിയില്‍ 25000 വ്യാജ വോട്ടുകളെന്ന് കോൺഗ്രസ്സ് 

AUGUST 14, 2025, 8:54 AM

കോഴിക്കോട്: കോഴിക്കോടും വോട്ടര്‍പട്ടികയിൽ  ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 25000 വ്യാജ വോട്ടുകളുണ്ടെന്ന് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ ആരോപിച്ചു. 

കോര്‍പറേഷനില്‍ 1300 പേര്‍ക്ക് ഇരട്ടവോട്ടുകളുണ്ട്. ബാലുശ്ശേരി അസംബ്ലി മണ്ഡലത്തില്‍ 1800 ഇരട്ട വോട്ടുകളും തിരുവള്ളൂര്‍ പഞ്ചായത്തില്‍ 272 ഇരട്ട വോട്ടുകളുമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 

ഒരേ വോട്ടര്‍ ഐഡിയില്‍ പേരുകളില്‍ ചെറിയ വ്യത്യാസം വരുത്തിക്കൊണ്ടുള്ള ചില വോട്ടര്‍മാരുടെ വിവരങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ ചില രേഖകളും പ്രവീണ്‍ കുമാര്‍ പ്രദര്‍ശിപ്പിച്ചു.

vachakam
vachakam
vachakam

1600 വോട്ടുകളിലെ ക്രമക്കേടുകള്‍ തെളിയിക്കുന്ന വിവരങ്ങളുടെ ഹാര്‍ഡ് കോപ്പി കൈയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍പും പ്രവീണ്‍ കുമാര്‍ കോഴിക്കോട് വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam