നടിയെ ആക്രമിച്ച കേസിന്റെ തുടര്‍നടത്തിപ്പ്; ധനശേഖരണത്തിന് ആഹ്വാനം ചെയ്ത് ഡബ്ല്യുസിസി

MAY 13, 2026, 4:15 AM

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ നടത്തിപ്പിനും നിയമപോരാട്ടങ്ങള്‍ക്കുമായി ധനശേഖരണത്തിന് ആഹ്വാനം ചെയ്ത് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി).

സമാനമനസ്‌കരായ ആളുകള്‍ ചേര്‍ന്ന് രൂപീകരിച്ച 'അവള്‍ക്കൊപ്പം ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ്' എന്ന കൂട്ടായ്മയിലേക്കാണ് ഡബ്ല്യുസിസി ഇപ്പോള്‍ സംഭാവന ക്ഷണിച്ചിരിക്കുന്നത്.

അപൂര്‍വ്വത്തില്‍ അപൂര്‍വ്വം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കേസില്‍ പൊതു സമൂഹത്തിന്റെ ഭാഗത്ത് നിന്ന് അതിജീവിതയ്ക്ക് ഒരു കൈത്താങ്ങ് നല്‍കേണ്ടത് ആവശ്യമാണെന്നും അതിജീവിത ഒറ്റയ്ക്ക് പോരാടുന്നതിന് പകരം നമ്മള്‍ അവരോട് ഒത്തുചേര്‍ന്ന് പോരാടുകയാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞാണ് ട്രസ്റ്റിന് രൂപം നല്‍കിയതെന്നും ഡബ്ല്യൂസിസി അറിയിച്ചു.

vachakam
vachakam
vachakam

നടിയെ ആക്രമിച്ച കേസിലെ നിയമയുദ്ധത്തിന് സാമ്പത്തിക ചെലവുകള്‍ വളരെ കൂടുതലാണ്. ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് വരുന്ന പണം കേസിന്റെ നടത്തിപ്പിനായി മാത്രമെ ഉപയോഗിക്കുകയുള്ളൂ. കേസില്‍ നീതി വിജയിക്കേണ്ടത് അതിജീവിതയുടെ മാത്രമല്ല, നമ്മള്‍ ഓരോരുത്തരുടേയും ആവശ്യമാണെന്നും അത് ഉള്‍ക്കൊള്ളണമെന്നും ഡബ്ല്യൂസിസി അഭ്യര്‍ത്ഥിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam