തിരുവനന്തപുരം: കേരളത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റും. പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കായി 100 കോടി രൂപ ബജറ്റിൽ മാറ്റിവെച്ചു.
റിസർവോയറുകളിൽ ഫ്ലോട്ടിങ് സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദനം കൂട്ടും.
പുതിയ തലമുറയിലെ (Gen Z) യുവതി യുവാക്കൾക്കായി 50 കോടി രൂപയുടെ സ്റ്റാർട്ടപ്പ് പദ്ധതി പ്രഖ്യാപിച്ചു. മലയാള ഭാഷയ്ക്കായി 10 കോടി രൂപ ചെലവിൽ 'തുറന്ന ഡാറ്റ സെൽ' സ്ഥാപിക്കും.
പാചക കലയിലെ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതിനായി 2 കോടി രൂപ ചെലവിൽ പുതിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. പ്രകൃതി ദുരന്തങ്ങളെ മികച്ച രീതിയിൽ നേരിടുന്നതിനായി 'ഡിസസ്റ്റർ റെസിലിയൻസ് പ്രോഗ്രാം' നടപ്പിലാക്കും.
കൂടാതെ, സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഘടന മാറ്റി അതിനെ ഒരു ആധുനിക 'തിങ്ക് ടാങ്ക്' ആക്കി മാറ്റുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
