കണ്ണൂർ: തളിപ്പറമ്പിൽ വിമതനായി മത്സരത്തിന് ഇറങ്ങിയ ജില്ലാസെക്രട്ടേറിയേറ്റംഗം ടി.കെ ഗോവിന്ദന് പിന്നിൽ പാർട്ടിയിലെ ഉന്നതരെന്ന് സൂചനകൾ.
ജില്ലാ സെക്രട്ടേറിയേറ്റംഗം അടക്കമുള്ളവരാണ് ഗോവിന്ദനെ സ്ഥാനാർഥി ആക്കിയതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഗോവിന്ദനെ സ്ഥാനാർഥി ആക്കാൻ കോൺഗ്രസ് നേതൃത്വവുമായി ഇവർ കൂടിക്കാഴ്ച നടത്തി എന്ന വിവരവും സിപിഎം നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
ഗോവിന്ദനെ പിന്തിരിപ്പിക്കാൻ ഇ.പി ജയരാജൻ അടക്കമുള്ളവർ നടത്തിയ നീക്കം പൊളിച്ചതും ഇതേ സംഘമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ കൂട്ടനടപടിക്ക് സിപിഎം ഒരുങ്ങുന്നതായാണ് വിവരം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് സി.കെ പത്മനാഭനെ കെ. സുധാകരൻ കണ്ടിരുന്നു. ഇതും സിപിഎമ്മിൽ വിള്ളൽ വീഴ്ത്താനുള്ള നീക്കത്തിൻ്റെ ഭാഗമായിരുന്നു. എന്നാൽ സി.കെ പത്മനാഭൻ സിപിഎമ്മിൽ തുടരാൻ തീരുമാനിച്ചതോടെ നീക്കം പാളി.
ഇതിന് പിന്നാലെയാണ് പി. കെ ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവുന്നതും ജില്ല സെക്രട്ടേറിയേറ്റംഗം അടക്കമുള്ളവരും ഉന്നതരും ഇടപെട്ട് ടി.കെ ഗോവിന്ദനെ സിപിഎമ്മിന് എതിരെ തിരിച്ചതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നിതിന്‍ രാജിന്റെ മരണം; ലോൺ ആപ്പിൾ നിന്നും നിരന്തരം ഭീഷണിയുണ്ടായതായി അധ്യാപിക; ലോണ്‍
കായംകുളം ലൈംഗികാതിക്രമ കേസ്: പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്
‘ഭീഷണിയുടെ സ്വരം സഭയുടെ അടുത്ത് വിലപ്പോകില്ല, ആരും പേടിപ്പിക്കേണ്ട’; പി.സി ജോർജിനെതിരെ ആഞ്ഞടിച്ച് പാലാ
ഫിറ്റ്നസ് ട്രെയിനറുടെ മരണം: യുവതിക്കെതിരെ ബ്ലാക്ക്മെയിൽ ആരോപണം; അന്വേഷണം ആരംഭിച്ചു പൊലീസ്