തിരുവനന്തപുരം: ജെസ്ന തിരോധാന കേസിലെ അന്വേഷണം താല്‍കാലികമായി അവസാനിപ്പിച്ച് കൊണ്ടുള്ള സിബിഐ റിപ്പോര്‍ട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ നിര്‍ദ്ദേശിച്ച് ജെസ്നയുടെ അച്ഛന് കോടതി നോട്ടീസ് അയച്ചു.
പരാതി ഉണ്ടെങ്കില്‍ ഈ മാസം 9 നുള്ളില്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായില്ലെന്നാണ് സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
ഭാവിയിൽ പുതിയ തെളിവുകള്‍ ലഭിക്കുകയാണെങ്കിൽ തുടരന്വേഷണം നടത്തുമെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്