തിരുവനന്തപുരം: എകെ ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ.
സഭയിലെ ചർച്ചയുമായി ബന്ധപ്പെട്ട് രാഷ്ട്രീയം പറയാൻ ഇല്ലെന്ന് വ്യക്തമാക്കിയ സ്വാമി സച്ചിദാനന്ദ അന്നത്തെ സർക്കാർ ശിവഗിരിയെ സഹായിക്കുകയാണ് ചെയ്തതെന്ന് വ്യക്തമാക്കി.
കോടതി നിർദേശ പ്രകാരമാണ് പൊലീസ് നടപടിയുണ്ടായതെന്നും അത് അനിവാര്യമായിരുന്നെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ജയിച്ചു വന്നവർ ഭരണം ഏറ്റുവാങ്ങാൻ എത്തിയിട്ടും നടന്നില്ല. അനുരഞ്ജന ചർച്ചകൾ പലതും നടത്തിയിട്ടും വിജയിച്ചില്ല.
പല ദുഷ്പ്രചരണങ്ങൾ അന്നുണ്ടായിരുന്നു. ചില രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ ഒത്തു ചേർന്നു. ശിവഗിരിക്ക് ദോഷം വരും എന്ന് കണ്ടപ്പോഴാണ് കോടതി ഇടപെടലും പൊലിസ് നടപടിയും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്