ബിജെപി വേദിയിലെത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ 

MARCH 6, 2026, 7:23 PM

കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ വി ജെ ഷാജി ബിജെപി വേദിയിൽ.

കണ്ണൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ അദാലത്തിലാണ് പരാതിയുമായി ഷാജിയെത്തിയത്. സണ്ണി ജോസഫിന്റെ ഇളയ സഹോദരനാണ് ഇരിട്ടി ഉളിക്കൽ സ്വദേശിയായ ഷാജി.

മുമ്പ് താൻ കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്നും സണ്ണി ജോസഫിന്റെയും തന്റെയും രാഷ്ട്രീയം വ്യത്യസ്തമാണെന്നും ഷാജി പറഞ്ഞു.

vachakam
vachakam
vachakam

ഗ്യാസ് ഏജൻസിയുടെ ലൈസൻസുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ ഷാജി യുഡിഎഫ് സർക്കാരിന്റെ സമയത്താണ് ലൈസൻസ് റദ്ദാക്കപ്പെട്ടതെന്നും സണ്ണി ജോസഫ് ഇക്കാര്യത്തിൽ തന്നെ സഹായിച്ചിട്ടില്ലെന്നും പ്രതികരിച്ചു. 

2011ൽ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചതാണ്. ബിജെപിയിൽ ചേരുന്നത് ആലോചനയിൽ ഉണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഷാജി കൂട്ടിച്ചേർത്തു.

 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam