കൊല്ലം: ഷോക്കേറ്റ് വിദ്യാർഥി മരിച്ച കൊല്ലം തേവലക്കര ബോയ്സ് സ്‌കൂളിൽ വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തും.
ശാസ്താംകോട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്‌കൂൾ അധികൃതരുടെ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
അസ്വഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. സ്‌കൂളിൽ ബാലവകാശ കമ്മീഷനും സന്ദർശനം നടത്തും.
അതേസമയം മിഥുൻ ഷോക്കറ്റ് മരിച്ച സ്ഥലം സന്ദർശിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അപകടം സംബന്ധിച്ച് പ്രാഥമികമായി ശേഖരിച്ച വിവരങ്ങൾ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.
സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്