തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് യുവതിയെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി.
ബിന്ദുവിനുണ്ടായ ദുരനുഭവം വാർത്തയായതോടെ പേരൂർക്കട സ്റ്റേഷനിലെ എസ്‌ഐ പ്രസാദിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
ഈ നടപടി സ്വാഗതാർഹം, സന്തോഷം, ബിന്ദുവിനെ അപമാനിച്ച മറ്റു പൊലീസുകാർക്കെതിരേയും അന്വേഷണം വേണമെന്ന് പികെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് പൊലീസുകാർ കള്ളക്കേസിൽ കുടുക്കി അപമാനിച്ചെന്നാരോപിച്ച് ദളിത് യുവതിയായ ആർ. ബിന്ദു രംഗത്ത് വന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഗുരുതര ബിന്ദു ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോഴാണ് അവഗണന നേരിട്ടതെന്ന് ബിന്ദു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്