കണ്ണൂര്‍: പയ്യന്നൂരില്‍ കോണ്‍ഗ്രസിന് ആശ്വാസം. മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് വിമത സ്ഥാനാര്‍ത്ഥിയുണ്ടാകില്ല.
സിപിഐഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാന്‍ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ശനിയാഴ്ച രാത്രി യുഡിഎഫിന്റെ പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനുളള തീരുമാനത്തിലേക്ക് പ്രാദേശിക നേതൃത്വം എത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ അനുനയത്തിനായി ഡിസിസി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും പ്രാദേശിക നേതൃത്വം വഴങ്ങിയിരുന്നില്ല. വി കുഞ്ഞികൃഷ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതും പയ്യന്നൂര്‍ പോലെ പാരമ്പര്യമുളള മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സീറ്റില്ലാതായതുമായിരുന്നു പ്രാദേശിക ഘടകത്തെ ചൊടിപ്പിച്ചത്. ഇതോടെ കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കില്ലെന്ന തീരുമാനത്തിലേക്ക് അവര്‍ എത്തുകയായിരുന്നു.
അതേസമയം ചൊവ്വാഴ്ച്ച യുഡിഎഫ് പയ്യന്നൂര്‍ നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. പത്രിക നല്‍കുന്നതിന് മുന്‍പ് യുഡിഎഫ് യോഗങ്ങളില്‍ വി കുഞ്ഞികൃഷ്ണന്‍ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
