മൊണാലിസ ഭോസ്‌ലെയ്ക്ക് പ്രായപൂർത്തിയായില്ലേ?  പ്രചാരണങ്ങൾക്ക് മറുപടിയുമായി പൊലീസ്

MARCH 11, 2026, 9:54 PM

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്‌ലെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിൽ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വെച്ച് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായില്ല എന്ന പ്രചരണവും ഉണ്ടായിരുന്നു. 

പെൺകുട്ടിക്ക് വയസ് 16 മാത്രമാണെന്നും 18 വയസിനു താഴെ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുന്നത് ശൈശവ വിവാഹമായിയി കണക്കാക്കുമെന്നും സിപിഎം നേതാക്കളടക്കം ജയിലിൽ പോകുമെന്നായിരുന്നു പ്രചാരണം. ഇതിനായി വിക്കീപീഡീയ പേജും പഴയ മാധ്യമ വാർത്തകളും ചൂണ്ടിക്കാട്ടിയാണ് സൈബർ ഇടങ്ങളിലെ പുതിയ പ്രചാരണം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തുകയാണ് പൊലീസ്.

ഇവരുടെ വിവാഹം തീർത്തും നിയമപരമെന്നാണ് പൊലീസ് പറയുന്നത്. പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഇവരുടെ വിവാഹം നിയമപരമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം പോക്സോ കേസിൽ കുടുങ്ങുമെന്നുമെല്ലാമുള്ള പ്രചരണത്തിനാണ് പൊലീസിന്‍റെ സ്ഥിരീകരണമെത്തിയിരിക്കുന്നത്. മൊണാലിസയുടെ പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും തമ്പാനൂർ പൊലീസ് പറഞ്ഞു. രേഖകൾ പരിശോധിച്ചതിൽ നിന്നും 1.1.2008 ആണ് ജനനത്തീയതിയെന്ന് മനസിലാക്കിയ ശേഷമാണ് വിവാഹമെന്നും മറ്റ് പ്രചാരണങ്ങൾ‌ അടിസ്ഥാന രഹിതമെന്നും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

ദിവസങ്ങളായി സിനിമാ ചിത്രീകരണത്തിന്‍റെ ഭാഗമായി പൂവാറിലുണ്ടായിരുന്ന ഇവർ ഇന്നലെ രാവിലെ തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി വിവാഹത്തിനു കുടുംബം തടസം നില്‍ക്കുന്നുവെന്നു പരാതിപ്പെട്ടിരുന്നു. വർഷങ്ങൾ‌ക്ക് മുമ്പ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാര്‍ തടസം നിന്നതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയാണ് മൊണാലിസയും സുഹൃത്തൃം തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam