കൊച്ചി: ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗത്തിൽ കേന്ദ്രസർക്കാർ പദ്ധതികളും വികസനനേട്ടങ്ങളും പ്രധാനമന്ത്രി എണ്ണിയെണ്ണി പറഞ്ഞു.
രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളത് ബിജെപിക്കു മാത്രമാണ്, വേഗത്തിൽ വികസനം നടപ്പാക്കിയ ചരിത്രം ബിജെപിക്കു മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി ജെ ജോസഫും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു. ബിജെപി നേതാക്കളാണ് ടി ജെ ജോസഫിനെ യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചത്.
സംസ്ഥാന കമ്മിറ്റിക്കു വേണ്ടി കെ.സുരേന്ദ്രൻ തേക്കിൽ തീർത്ത അമ്പും വില്ലിന്റെയും മാതൃക പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്