എറണാകുളം: എംടിക്ക് പിന്നാലെ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദനും രംഗത്ത്.
സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവര്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ല. അടിയന്തരക്കാലത്തൊക്കെ നാമത് കണ്ടതാണ്. അവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്, ജനം പിന്നാലെയുണ്ട്. നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്തെന്നും എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് ഇനിയും വരും, ചോരയുടെ മൂല്യം ഓർക്കണം. ഇത് ഓർത്തു കൊണ്ടാകണം വോട്ട് ചെയ്യേണ്ടതെന്ന് എം മുകുന്ദൻ പറഞ്ഞു. നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു.
സിംഹാസനത്തിൽ നിന്ന് ഒഴിയൂവെന്നും എം മുകുന്ദൻ പറഞ്ഞു. വ്യക്തി പൂജ പാടില്ലെന്നാണ് തന്റെ നിലപാട്. കേരളത്തിലെ സർക്കാർ പല നല്ല കാര്യങ്ങളും ചെയ്യുന്നു.
ചില കാര്യങ്ങളിൽ ഇടർച്ചകളുണ്ട്. അത് പരിശോധിക്കണം. സിംഹാസനത്തിലിരിക്കുന്ന എല്ലാ ഭരണാധികാരികൾക്കും തന്‍റെ വിമർശനം ബാധകമാണ്. ചോര ഒഴുക്കാൻ അധികാരികളെ അനുവദിക്കരുത്. ഇഎംഎസ് നേതൃപൂജകളിൽ ഒന്നും ഉണ്ടായിരുന്നില്ല എന്ന എംടിയുടെ വിമർശനം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്