മാനന്തവാടി : ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് ഓടുന്ന ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് പുറത്തേക്ക് ചാടി.
കോഴിക്കോട് നിന്ന് മാനന്തവാടിക്കു പോകുകയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽ മാനന്തവാടി ദ്വാരകയിൽ വച്ചായിരുന്നു സംഭവം.
ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് തല കൊണ്ട് ചില്ല് ഇടിച്ചുതകർത്ത് പുറത്തേക്ക് ചാടിയത്. മനോജ് ചാടിയ ഉടൻ ബസ് നിർത്തിയതിനാലാണ് ഇയാൾ ബസിനടിയിൽപെടാതിരുന്നതെന്ന് ബസിന്റെ ഡ്രൈവർ സുഭീഷ് പറഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
കോഴിക്കോട് നിന്ന് കയറിയ ഇയാൾ ചുണ്ടേൽ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് ബസ് ജീവനക്കാർ പറയുന്നു. പലതവണ മനോജിനോട് അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞതായി ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്
ശരണ്യ കേസ്: ‘അതിജീവന കഥ’ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി
സണ്ണി ജോസഫിനെതിരെ രംഗത്ത് വന്ന അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി