കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ് മഹാരാജാസ് കോളേജ്.
കോളേജ് ഉടൻ തന്നെ തുറക്കും. അതിന് മുന്നോടിയായി വിവിധ വിദ്യാർത്ഥി സംഘടനകളുടെ യോഗം ഇന്ന് നടക്കും.
ബുധനാഴ്ച രാത്രി ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്.
സംഘർഷത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ. ബാബു, വൈസ് പ്രസിഡന്റ് ആഷിഷ് എസ്.ആനന്ദ്, കെഎസ്യു പ്രവർത്തകൻ മൊഹമ്മദ് ഇജ് ലാൻ തുടങ്ങിയർ അറസ്റ്റിൽ ആയിട്ടുണ്ട്.
അതേസമയം കോളേജ് ഉടൻ തുറക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു.
വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്