കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാർഥി സംഘർഷ കേസുകളിൽ രണ്ട് എസ്എഫ്ഐ നേതാക്കളെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാജാസ് കോളജിലെ കെഎസ്‌യു പ്രവർത്തകൻ അമൽ ടോമി, ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാൽ എന്നിവരെ ആക്രമിച്ചെന്നും എറണാകുളം ജനറൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു എന്നുമാണു കേസുകൾ.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ.ബാബു (27), വൈസ് പ്രസിഡന്റ് ആഷിഷ് എസ്.ആനന്ദ് (26) എന്നിവരാണു പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്