തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പൊലീസിന്റെ രക്ഷാപ്രവർത്തനം എന്ന പേരിൽ 56.45 ലക്ഷം രൂപ എഴുതിയെടുത്തുവെന്ന് റിപ്പോർട്ട്. മലയാള മനോരമ ആണ് ഇത്തരത്തിലൊരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏപ്രിലിലാണ് സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്നു തുക ഈടാക്കാൻ ഉത്തരവിട്ടത്. വയനാട് പുനരധിവാസത്തിനായി ചെലവിടേണ്ട വിഹിതത്തിൽനിന്നാണ് പൊലീസിനുള്ള പണവും നൽകേണ്ടിവരിക.
പുനരധിവാസ ടൗൺഷിപ് പദ്ധതിക്കു കല്ലിട്ടതിനു തൊട്ടുപിന്നാലെയാണ് പൊലീസിനുള്ള തുക ഈടാക്കാൻ ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയെന്നാണ് വ്യക്തമാകുന്നത്.
വയനാട് ജില്ലാ പൊലീസ് മേധാവിയുടെ അക്കൗണ്ടിലേക്കു ഈ തുക കൈമാറാനാണു നിർദേശിച്ചിരുന്നത്.
എന്നാൽ ഉത്തരവിൽ അക്കൗണ്ട് നമ്പർ തെറ്റായി രേഖപ്പെടുത്തിയതു മൂലം ഫണ്ട്മാറാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം കൃത്യമായ അക്കൗണ്ട് നമ്പറോടെ പുതിയ ഉത്തരവിറക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
