കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അയോധ്യ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത്. സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്ത നിലപാട് അല്ലെന്നും രാഷ്ട്രീയ കക്ഷികളുടെ രാഷ്രീയ നയങ്ങളിൽ സമസ്തക്ക് അഭിപ്രായമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
കോൺഗ്രസ് പാർട്ടി അയോധ്യയിലെ ഉദ്ഘാടനത്തിൽ പങ്കെടുത്താൽ തങ്ങളുടെ വിശ്വാസമൊന്നും വ്രണപ്പെടില്ല. സി.ഐ.സി ഐക്യ ചർച്ചകൾ നടക്കുന്നുണ്ട്.
തീരുമാനം ഉടൻ ഉണ്ടാകും. AP സമസ്തയുടെ സമ്മേളനത്തിൽ വിയോജിപ്പ് ഉണ്ട്. തങ്ങളാണ് സമ്മേളനം നടത്തേണ്ടത്. പിന്നെ ജനാധിപത്യ രാജ്യത്ത് ആർക്കും സമ്മേളനം നടത്താനുള്ള അവകാശമുണ്ട്. സുന്നി ഐക്യം വലിയ കാര്യമാണ്. അതിന് കുറെ മാനദണ്ഡങ്ങൾ ഉണ്ട്. തെറ്റ് തിരുത്തി ആര് വന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് നടന്ന സമസ്ത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍. അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് സമസ്തക്ക് ഏതായാലും ക്ഷണമില്ല. ക്ഷണിച്ചാൽ രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളാം.
അത് അവരുടെ നയം. സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടതെന്നും പത്രമല്ല. അയോധ്യയിൽ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്