പൊലീസിനെതിരെ സിപിഎം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി വി വിനോദ് രം​ഗത്ത്

JANUARY 5, 2024, 9:59 AM

കണ്ണൂര്‍:  പഴയങ്ങാടിയിൽ കരിങ്കൊടി പ്രതിഷേധക്കാർക്ക് മർദനമേറ്റതിൽ ഉത്തരവാദിത്തം പൊലീസിനാണെന്ന് സിപിഎം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി വി വിനോദ്. 

കണ്ണൂർ പഴയങ്ങാടിയിൽ, നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് വലിയ രീതിയിൽ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു,  നാല് ഡിവൈഎഫ്ഐ പ്രവർത്തകർ സംഭവത്തിൽ അറസ്റ്റിലായിരുന്നു. പഴയങ്ങാടിയിലേത് മാതൃകാ രക്ഷാപ്രവർത്തനമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 

മാതൃകാ ജീവൻ രക്ഷാ പ്രവർത്തനമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു.

vachakam
vachakam
vachakam

 പൊലീസിന് കാര്യശേഷിയില്ലാത്തതുകൊണ്ടാണ് പഴയങ്ങാടിയിൽ പ്രശ്നങ്ങളുണ്ടായതെന്നും വിനോദ് പറയുന്നു. സിപിഎമ്മിനോ ഡിവൈഎഫ്ഐക്കോ അല്ല അതിന്‍റെ ഉത്തരവാദിത്തം. അപകടമുണ്ടാക്കാൻ കോൺഗ്രസ് ശ്രമമമുണ്ടെന്ന് പൊലീസിനെ സിപിഎം അറിയിച്ചിരുന്നുവെന്നും വിനോദ് കൂട്ടിച്ചേർത്തു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam