തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കൻപോക്സ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. കാലാവസ്ഥാ വ്യതിയാനമാണ് രോഗം പകരാനുള്ള കാരണം എന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.
കഴിഞ്ഞ 40 ദിവസത്തിനിടെ 5791 പേർക്കാണ് രോഗം ബാധിച്ചത്. ഈ മാസം മാത്രം 1397 പേർക്ക് രോഗം സ്ഥിരീകരിച്ചു.
തണുപ്പ് കാലത്ത് നിന്ന് ചൂടുകാലത്തേക്ക് കടക്കുമ്പോഴാണ് രോഗ വ്യാപനം കൂടുന്നത്.
ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പ്രതിദിനം 100 ലധികം പേർക്കാണ് ചിക്കൻ പോക്സ് ബാധിക്കുന്നത്. ജനുവരി മാസം മാത്രം രോഗംബാധിച്ചത് 4394 പേർക്കാണ്. ഫെബ്രുവരി ഒമ്പതാം തീയതി വരെയുള്ള കണക്കുകളിൽ രോഗബാധിതർ 1397. വാരിസെല്ല സോസ്റ്റർ എന്ന വൈറസ് ആണ് ചിക്കൻ പോക്സിന് കാരണമാകുന്നത്.
പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും ചിക്കൻ പോക്സ് ബാധിക്കുന്നത് കൂടുതൽ സങ്കീർണ പ്രശ്നങ്ങൾ ഉണ്ടാക്കും. കുത്തിവെപ്പ് എടുക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ബൈ ബൈ പിണറായി' ഫ്ലെക്സിനെച്ചൊല്ലി തർക്കം; 7 സി.പി.എം പ്രവർത്തകർക്കെതിരെ കേസ്
ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി
5 -9 ക്ലാസുകാർക്ക് സ്കൂളുകളിലും ഇനി 'സേ' പരീക്ഷ! വിദ്യാഭ്യാസ നിലവാരമുയർത്താൻ നിർണ്ണായക നീക്കം
നിതിൻ രാജിന്റെ മരണം: 'ലോൺ ആപ്പ്' അന്വേഷണത്തിൽ മാത്രം ഒതുക്കരുത്; ഡി.ജി.പി.യുടെ കർശന