തിരുവനന്തപുരം: കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് വിജയം.
ആർ ശ്രീലേഖയെ മേയർ സ്ഥാനാർത്ഥിയാക്കിക്കൊണ്ടായിരുന്നു ബിജെപിയുടെ പ്രചാരണം.
എൽഡിഎഫിന്റെ യുവ സ്ഥാനാർത്ഥി 26 കാരിയായ ആർ അമൃതയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ശ്രീലേഖയുടെ വിജയം. സരള റാണിയായിരുന്നു യുഡിഎഫിന്റെ സ്ഥാനാർത്ഥി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീലേഖ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അംഗത്വം സ്വീകരിച്ചത്.
അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രനിൽ നിന്നാണ് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
