വാടക വീട്ടിൽ 9വയസുകാരനെ 26 നായകൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ മുങ്ങി 

AUGUST 28, 2025, 1:10 AM

എരൂർ: 9 വയസുകാരനെ 26 നായകൾക്കൊപ്പം വാടക വീട്ടിൽ ഉപേക്ഷിച്ച് യുവാവ് മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ എരൂരിലാണ് സംഭവം.

ഞായറാഴ്ചയാണ് നാലാം ക്ലാസുകാരന്റെ പിതാവ് വാടക വീട്ടിൽ നിന്ന് മുങ്ങിയത്. ഇയാൾ വള‍ർത്തിയിരുന്ന നായ്ക്കൾ ബഹളം വച്ച് വലിയ രീതിയിൽ ശല്യം ഉണ്ടാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അൻപതിനായിരം രൂപ വരെ വില വരുന്ന നായകളെ നാലാം ക്ലാസുകാരനെ ഏൽപ്പിച്ച് യുവാവ് മുങ്ങിയത്.

അച്ഛനെ കാണാതെ വന്നതോടെ വിദേശത്ത് ജോലി ചെയ്യുന്ന അമ്മയെ  നാലാം ക്ലാസുകാരൻ വിളിക്കുകയായിരുന്നു. 

vachakam
vachakam
vachakam

 ഭക്ഷണം വെള്ളവും കിട്ടാതെ വന്നതോടെ നായകൾ അസ്വസ്ഥരായി ബഹളം വച്ചതിന് പിന്നാലെ നാലാം ക്ലാസുകാരൻ ജർമനിയിൽ ജോലി ചെയ്യുന്ന അമ്മയെ ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനേ തുട‍‍ർന്ന് എരൂരിലെ വാടക വീട്ടിലേക്ക് പൊലീസുകാരെത്തുകയായിരുന്നു. 

കുട്ടിയെ അമ്മയുടെ രക്ഷിതാക്കൾക്ക് പൊലീസ് കൈമാറി. വിശന്നുവലഞ്ഞ നായകളെ സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു അനിമല്‍സ് എന്ന സംഘടന ഏറ്റെടുക്കുകയായിരുന്നു. മൂന്നു മാസം മുന്‍പാണ് സുധീഷ് എസ് കുമാര്‍ എന്നയാള്‍ എരൂര്‍ അയ്യംപിള്ളിച്ചിറ റോഡില്‍ നാലാം ക്ലാസുകാരനായ കുട്ടിയുമായി വീടു വാടകയ്ക്ക് എടുത്തത്. മുന്തിയ ഇനം നായ്ക്കളെയും വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. നായ്ക്കളുടെ ശല്യത്തെക്കുറിച്ച് സമീപവാസികളുടെ പരാതിയില്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു.  ഇതിന് പിന്നാലെയാണ് യുവാവ് വീടു വിട്ടത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam