പട്ന: ഇസഡ് പ്ലസ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെ സുരക്ഷാ ജീവനക്കാരെ മുഴുവൻ തിരിച്ചയച്ച് ലാലു പ്രസാദ് യാദവും ഭാര്യ റാബ്രി ദേവിയും. തങ്ങളുടെ പട്നയിലെ പത്താം നമ്പർ സർക്കുലർ റോഡിലുള്ള ഔദ്യോഗിക വസതിക്ക് മുന്നിൽ കാവൽ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മുഴുവൻ തിരിച്ചയച്ചു.
ലാലുവിന്റെ കുടുംബത്തിന് സുരക്ഷ പിൻവലിച്ചതിനെച്ചൊല്ലിയും, അവർ വർഷങ്ങളായി താമസിക്കുന്ന ഔദ്യോഗിക വസതി ഒഴിഞ്ഞുതരണമെന്ന ആവശ്യത്തെച്ചൊല്ലിയും ആർജെഡിയും, സംസ്ഥാന സർക്കാരും തമ്മിൽ വലിയ തർക്കം നിലനിൽക്കുന്നതിനിടയിലാണ് പുതിയ സംഭവം.
സർക്കാർ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് ആർജെഡി നേതാവ് ശക്തി സിംഗ് യാദവ് പ്രതികരിച്ചത്. സംസ്ഥാന സർക്കാർ ബോധപൂർവ്വം പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു:
"ലാലു പ്രസാദും റാബ്രി ദേവിയും മുൻ മുഖ്യമന്ത്രിമാരാണ്. ആദ്യം അവരുടെ വീടിന്റെ കാര്യത്തിൽ ചതിച്ചു, പിന്നീട് അത് ഒഴിഞ്ഞുതരണമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോൾ ഇതാ കുടുംബത്തിന്റെ സുരക്ഷയും വെട്ടിക്കുറച്ചിരിക്കുന്നു. ഇതൊരു വ്യക്തമായ ഗൂഢാലോചനയാണ്... അവർക്ക് പ്രതിപക്ഷത്തെ അടിച്ചമർത്തണം. ജനാധിപത്യത്തിൽ ഇത്തരം രാഷ്ട്രീയത്തിന് സ്ഥാനമില്ല, ബിഹാറിലെ ജനങ്ങൾ ഇത് അംഗീകരിക്കില്ല," ശക്തി സിംഗ് യാദവ് പറഞ്ഞു.
സർക്കാർ തീരുമാനത്തിന് പിന്നാലെ വസതിക്ക് പുറത്ത് വിന്യസിച്ചിരുന്ന ബാക്കിയുള്ള സുരക്ഷാ ജീവനക്കാരോടും അവിടെനിന്ന് മടങ്ങിപ്പോകാൻ ലാലുവിന്റെ കുടുംബം ആവശ്യപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
