ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാം സ്ഥാനത്ത്.
51.3 ശതമാനം ജനപ്രീതിയോടെ യോഗി രണ്ടാം സ്ഥാനത്തെത്തിയത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിയാണ് പട്ടികയിൽ ഒന്നാമത്. അദ്ദേഹത്തിന് 52.7 ശതമാനം അംഗീകാരമുണ്ട്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മൂന്നാം സ്ഥാനത്തും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നാലാം സ്ഥാനത്തുമാണ്.
ഹിമന്ത ബിശ്വ ശർമ്മ 48.6 ശതമാനം നേടി. 2021 മെയ് മാസത്തിലാണ് അദ്ദേഹം അസമിൻ്റെ 15-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 42.6 ശതമാനം ജനപ്രീതിയാണ് ഭൂപേന്ദ്ര പട്ടേലിനുളളത്.
ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹയ്ക്കാണ് അഞ്ചാം സ്ഥാനം. 41.4 ശതമാനം ജനപ്രീതിയുള്ള സാഹ 2016 ലാണ് ബിജെപിയില്‍ ചേർന്നത്. 2022 മെയ് മാസത്തില്‍ അദ്ദേഹം രണ്ടാം തവണ ത്രിപുരയുടെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്