നിരത്തുകളിൽ ആളെകൊല്ലി വാഹനങ്ങൾ: അമിത വേഗതയിലെത്തിയ കാറിടിച്ച് 36കാരി മരിച്ചു

JULY 10, 2024, 12:55 PM

മുംബൈ: മഹാരാഷ്ട്രയിൽ അമിത വേഗതയിലെത്തിയ കാർ പിന്നിൽ നിന്ന് ഇടിച്ച് 36കാരിയായ സ്ത്രീ മരിച്ചു. നാസിക്കിലെ ഗംഗാപൂർ റോഡിലാണ് സംഭവം.

ഹനുമാൻ നഗർ സ്വദേശിനിയായ വൈശാലി ഷിൻഡെയാണ് മരിച്ചത്. അപകടത്തിന് ശേഷം ഡ്രൈവർ വണ്ടി നിർത്താതെ രക്ഷപ്പെട്ടു.സംഭവത്തിൽ അജ്ഞാതർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്..

അപകടത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.അപകടത്തിന്റെ ആഘാതം ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കും.കാർ സ്ത്രീയെ ഇടിച്ചു തെറിപ്പിക്കുന്നതും അവർ റോഡിലേക്ക് വീഴുന്നതും വീഡിയോയിൽ കാണാം.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം നാസിക്കിലെ ഗംഗാപൂർ റോഡിനെയും കോളേജ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിൽ 45 കാരിയായ ഒരു സ്ത്രീ ട്രക്ക് ഇടിച്ച് മരിച്ചിരുന്നു. പച്ചക്കറി വാങ്ങാൻ പോകവേ നിധി വെയർ എന്ന സ്ത്രീയാണ് വാഹനമിടിച്ച് മരിച്ചത്.

ഇതിന് മുൻപ് മുംബൈയിലെ വോർലിയിൽ മീൻ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെ അമിതവേഗതയിൽ വന്ന ബിഎംഡബ്ല്യു ഇടിച്ചതും യുവതി മരിച്ചതും വലിയ വാർത്ത ആയിരുന്നു.സംഭവത്തിൽ ഏകനാഥ് ഷിൻഡെ ശിവസേന നേതാവിൻ്റെ മകൻ മിഹിർ ഷായെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


vachakam
vachakam
vachakam

ENGLISH SUMMARY: Woman flung in air after being hit by car, dies in nashik


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam