ജഗൻ മോഹൻ റെഡ്ഡി കോൺഗ്രസിലേക്ക് തിരിച്ചെത്തുമോ? 

JUNE 17, 2026, 11:38 PM

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആര്‍പി) കോൺഗ്രസുമായി ലയിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ. 

 കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് ജഗനെ കോൺഗ്രസിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കങ്ങൾക്ക് പിന്നിലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. 

  വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയും കോൺഗ്രസ് നേതൃത്വവും തമ്മില്‍ അനൗദ്യോഗിക ചർച്ചകള്‍ സജീവമായി നടക്കുകയാണെന്ന് 'ദി സ്റ്റേറ്റ്സ്മാൻ' റിപ്പോർട്ട് ചെയ്യുന്നു. 

vachakam
vachakam
vachakam

 ലയനവുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 

വൈ.എസ്.ആർ കുടുംബവുമായി അടുത്ത രാഷ്ട്രീയ-വ്യക്തിബന്ധമുള്ള ശിവകുമാറിനെ, 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യം ഹൈക്കമാൻഡ് ഏൽപ്പിച്ചതായാണ് വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam