ദില്ലി: രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ വൈറ്റ് കോള ഭീകരസംഘം ആസൂത്രണം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍.
കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യത്തെ വിവിധയിടങ്ങളില്‍ സ്‌ഫോടനം നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവന്നിരുന്നതായി നേരത്തേ അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീൽ എന്‍ഐഎയോട് വെളിപ്പെടുത്തി. .
2023 മുതല്‍ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണംചെയ്തിരുന്നതായാണ് ഇയാള്‍ വെളിപ്പെടുത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
ഇക്കാലയളവില്‍ സ്‌ഫോടകവസ്തുക്കളും ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കളും റിമോട്ട് കണ്‍ട്രോള്‍ സംവിധാനങ്ങളും ഉള്‍പ്പെടെ ശേഖരിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ചെങ്കോട്ടയില്‍ ചാവേറാക്രമണം നടത്തിയ ഡോ. ഉമര്‍ മുഹമ്മദിന്റെ കൂട്ടാളിയാണ് ഡോ. മുസമ്മില്‍ ഷക്കീല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
