കൊൽക്കത്ത: പശ്ചിമ ബംഗാൾ വനംവകുപ്പിനെതിരെ വിഎച്ച്പി കോടതിയെ സമീപിച്ചു. 'സീത' എന്നു പേരുള്ള പെണ്‍സിംഹത്തെ 'അക്ബർ' എന്ന ആണ്‍സിംഹത്തിനൊപ്പം പാർപ്പിക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെയാണ് വി.എച്ച്.പി കോടതിയെ സമീപിച്ചത്.
കൽക്കട്ട ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ചിന് മുമ്പാകെയാണ് വി.എച്ച്.പി പശ്ചിമ ബംഗാൾ ഘടകം ഹർജി നൽകിയത്. ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലാണ് 'സീതയും' 'അക്ബറും' ഒരുമിച്ച് താമസിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സീതയെയും അക്ബറിനെയും സിലിഗുരി സഫാരി പാർക്കിൽ എത്തിച്ചത്. രണ്ട് സിംഹങ്ങള്‍ക്കും നേരത്തേ തന്നെയുള്ള പേരാണ് ഇപ്പോഴുമുള്ളതെന്നാണ് ബംഗാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ബി.ജെ.പി. ഭരിക്കുന്ന ത്രിപുരയിലെ സിപാഹിജാലാ സുവോളജിക്കല്‍ പാർക്കില്‍ നിന്നാണ് രണ്ട് സിംഹങ്ങളേയും സിലിഗുഡിയിലേക്ക് കൊണ്ടുവന്നത്.
രണ്ട് സിംഹങ്ങള്‍ക്കും പേരിട്ടത് ബംഗാള്‍ വനംവകുപ്പാണ് എന്നാണ് വി.എച്ച്.പി. ആരോപിക്കുന്നത്. 'സീത'യെ 'അക്ബറി'നൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നന്നാണ് വി.എച്ച്.പി. വാദിക്കുന്നത് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്