ദില്ലി: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യ സഹചമായ അസുഖങ്ങളെത്തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
1942 മഹ്ബൂബ് നഗർ ജില്ലയിൽ ജനിച്ച റെഡ്ഡി നൽഗൊണ്ട നിയോജകമണ്ഡലത്തിൽ നിന്ന് 1998 ലും 2004 ലും രണ്ടുതവണ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
താഴെത്തട്ടിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾക്കും വേണ്ടി നിരന്തരം പോരാടിയിരുന്ന ആളാണ് സുധാകർ റെഡ്ഡി.
2012 മുതൽ 2019 വരെ സിപിഐ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര്‍ റെഡ്ഡി ആന്ധ്രാ പ്രദേശിൽ നിന്നുമുള്ള മുൻ ലോകസഭാംഗവുമാണ്. ലോക്സഭയിൽ രണ്ടുതവണ നൽഗൊണ്ടയെ പ്രതിനിധീകരിച്ചെത്തിയ അദ്ദേഹം ജനങ്ങൾക്കായി നിരന്തര പോരാട്ടങ്ങൾ നടത്തിയ നേതാവാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പുതുച്ചേരി സർക്കാർ ജനഹിതത്തെ പ്രതിനിധീകരിക്കുന്നില്ല, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് രാഹുൽ ഗാന്ധി