ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ 14 പേർ മരിക്കുകയും പത്ത് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. ഭീംബലിക്ക് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് പൂർണമായും ഒറ്റപ്പെട്ടു. കേദാർനാഥിൽ കുടുങ്ങിയ 250 തീർഥാടകരെ സുരക്ഷിതമായി സോനപ്രയാഗിൽ എത്തിച്ചതായി എസ്ഡിആർഎഫ് അറിയിച്ചു.
ഇതുവരെ 2,200-ലധികം യാത്രക്കാരെ ഒഴിപ്പിച്ചതായും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുമെന്നും എസ്ഡിആര്‍എഫ് അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിലും മലകള്‍ക്ക് മുകളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ എയര്‍ വിമാനങ്ങളെ കേന്ദ്രം വിന്യസിച്ചതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചാര്‍ധാം തീര്‍ഥാടകര്‍ക്ക് സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്