മരുമകള്‍ക്ക് തന്നോട് പ്രണയമെന്നും ശാരീരികബന്ധത്തിലേര്‍പ്പെടാൻ നിർബന്ധിക്കുന്നുവെന്നുമുള്ള  പരാതിയുമായി അമ്മായിയമ്മ

APRIL 29, 2024, 4:24 PM

യുപി: മരുമകള്‍ തന്നെ പ്രണയിക്കുന്നുവെന്നും വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുവെന്നുമുള്ള വ്യത്യസ്ഥമായ പരാതിയുമായി അമ്മായിഅമ്മ രംഗത്ത്. യുപിയിലെ ബുലന്ദ്ഷഹർ സ്വദേശിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇവർ ഇപ്പോള്‍ ദില്ലിയില്‍ ആണ് താമസിക്കുന്നത്.

തന്നോട് മരുമകള്‍ അവളുമായി ശാരീരികബന്ധത്തിലേർപ്പെടാനും ഒളിച്ചോടി വിവാഹം കഴിക്കാനും നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു എന്നും മകനുമായി അവളുടെ വിവാഹം കഴിഞ്ഞ അന്നുമുതല്‍ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ല എന്നുമാണ് സ്ത്രീയുടെ ആരോപണം. 

മരുമകളുടെ വിചിത്രമായ പെരുമാറ്റം ഓരോ ദിവസം കൂടുന്തോറും കൂടിക്കൂടി വന്നു എന്നും താനും ഭർത്താവും ഒരുമിച്ചിരിക്കുന്നത് പോലും മരുമകള്‍ക്ക് ഇഷ്ടമല്ല എന്നും സ്ത്രീ പറയുന്നു. അമ്മായിഅമ്മയെ ആദ്യം കണ്ടപ്പോള്‍ തന്നെ അവരുമായി പ്രണയത്തിലായിപ്പോയി എന്നാണത്രെ മരുമകള്‍ പറയുന്നത്. ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞപ്പോള്‍ സ്വവർഗാനുരാഗം ഇന്ന് സാധാരണമാണെന്നും മരുമകള്‍ പറഞ്ഞു എന്നും അവർ വ്യക്തമാക്കുന്നു. 

vachakam
vachakam
vachakam

ഭർത്താവില്‍ നിന്നും വിവാഹമോചനം നേടി അമ്മായിഅമ്മയോടൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. രണ്ടാളുടേയും ഭർത്താക്കന്മാരെ ഉപേക്ഷിച്ച്‌ ദൂരെ എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോയി ഒരുമിച്ച്‌ കഴിയാം എന്നും മരുമകള്‍ പറഞ്ഞതായും അമ്മായിഅമ്മ പറയുന്നു.

തുടർന്ന് ഇക്കാര്യം മരുമകളുടെ വീട്ടുകാരേയും താൻ അറിയിച്ചപ്പോൾ അവള്‍ വിവാഹിതയായത് മുതല്‍ അവളുടെ ഉത്തരവാദിത്തം ഭർത്താവിന്റെ വീട്ടുകാർക്കാണ് എന്നാണ് അവർ പറഞ്ഞത് എന്നും കൂടാതെ 20 ലക്ഷം രൂപ തരണമെന്നും മരുമകളുടെ വീട്ടുകാർ ആവശ്യപ്പെട്ടു എന്നും സ്ത്രീ ആരോപിക്കുന്നു. തന്റെ മകൻ ചതിക്കപ്പെട്ടതായി തോന്നി എന്നും എങ്ങനെ എങ്കിലും മരുമകളില്‍ നിന്നും രക്ഷ നേടാനാണ് താൻ ഇപ്പോള്‍ ഇത് പരിഹരിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത് എന്നും ഇവർ പോലീസിനോട് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam