തിരുവനന്തപുരം: തൃശ്ശൂരില്‍ 'ആവേശം' മോഡല്‍ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഗുണ്ടാ നേതാവ് കുറ്റൂര്‍ അനൂപിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 151 വകുപ്പ് പ്രകാരം കേസെടുത്ത ശേഷം അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പാർട്ടിയിൽ കൊലക്കേസിൽ പ്രതികളായവരടക്കം പങ്കെടുത്തെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പാർട്ടി സംബന്ധിച്ച് അനൂപിൽ നിന്ന് വിശദമായ മൊഴി പോലീസ് ശേഖരിച്ചു.
ഏപ്രില്‍ മാസം അവസാനമാണ് കൊലക്കേസ് പ്രതിയായ അനൂപ് കുറ്റൂരിലെ പാടത്ത് പാര്‍ട്ടി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ആവേശം സിനിമയിലെ 'എടാ മോനെ' എന്ന സംഭാഷണത്തോടെ ഇവര്‍ തന്നെ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി. അനൂപിനൊപ്പം കാപ്പ ചുമത്തപ്പെട്ടവരും പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് സൂചന.
വിചാരണ തടവുകാരനായ അനൂപ് ജയിലിൽ നിന്നും പുറത്തിറങ്ങിയ സന്തോഷത്തിലാണ് ഗുണ്ടാസംഘം പാർട്ടി നടത്തിയത്. തൃശൂർ കുറ്റൂരിലെ പാട ശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകൾ അടക്കം ആളുകളെ പങ്കെടുപ്പിച്ച് പാർട്ടി. അനൂപിനെ വലിയ ആരവത്തോടെ ആണ് സുഹൃത്തുക്കൾ സ്വീകരിച്ചത്. കഴിഞ്ഞ മാസം അവസാനം നടന്ന പാർട്ടിയിലെ ആഘോഷം ഇവർ തന്നെയാണ് ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
സുഹൃത്തുക്കളുമായി ഒന്നിച്ച് ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് അനൂപ് പോലീസിനോട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്