കോഴിക്കോട്: ഗാർഹിക പീഡന കേസുമായി ബന്ധപ്പെട്ട് മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്ന് അമ്മ ഉഷ.
രാഹുൽ മുൻപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച അമ്മ ഈരാറ്റുപേട്ടയിലെ പെൺകുട്ടിയുമായി റജിസ്റ്റർ വിവാഹം നടന്നിട്ടുണ്ടെന്ന് പറഞ്ഞു. രാഹുലിനായി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ്, വേറൊരു വിവാഹം കഴിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തൽ.
രാഹുൽ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു. വിഷമമുണ്ട് എന്നും രാഹുലിന്റെ അമ്മ പറഞ്ഞു. രണ്ടുദിവസം മുമ്പ് വരെ മകൻ വീട്ടിൽ ഉണ്ടായിരുന്നു.
വിവാഹം ചെയ്ത യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്. അവർ വാക്കുതർക്കത്തിൽ ചെയ്തതാണ്. എന്റെ മകൻ്റെ ഭാഗത്ത് നിന്ന് ഒരു തെറ്റ് വന്നു. വീട്ടുകാര് പറഞ്ഞിട്ടൊന്നും ചെയ്തതല്ല അതൊന്നും എന്നും ഉഷ പറയുന്നു.
ഈരാറ്റുപേട്ടയിൽ പെൺകുട്ടിയുമായി നിശ്ചയം നടന്നിരുന്നു. പിന്നീട് ഈ പെൺകുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് വിവാഹം രജിസ്റ്റർ ചെയ്തത്. അതെവിടെ വച്ച് എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ല.
പക്ഷെ താലികെട്ടിയിട്ടില്ല. ഇതെല്ലാം രാഹുൽ നേരിട്ട് ചെയ്തതാണ്. മകനെ കാണാനില്ല, വിളിച്ചിട്ട് കിട്ടുന്നില്ല, എവിടെയാണെന്ന് അറിയില്ല. മകൻ മാറിനിൽക്കുന്നതല്ല. ജർമ്മനിയിൽ നിന്ന് വന്നാൽ വീട്ടിൽ മാത്രമാണ് മകൻ തങ്ങാറുള്ളതെന്നും അമ്മ ഉഷ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്