സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെ കേസെടുത്തു പോലീസ്. യുവാവ് വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി വഞ്ചനയ്ക്കും പീഡനത്തിനും കേസ് കൊടുത്തിരുന്നു. സംഭവത്തിൽ പോലീസ് എഫ്ഐആർ ഫയൽ ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം.
22 കാരനായ വിജയ് സിംഗ് എന്നയാൾക്കെതിരെയാണ് യുവതി പരാതി നൽകിയത്. യുപിഎസ്‌സി സിവിൽ സർവീസ് 2023 മെയിൻ പാസായെന്നും അഭിമുഖത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് വനിതാ കോൺസ്റ്റബിളിനെ ഇയാൾ വിവാഹം കഴിച്ചത്. വ്യാജരേഖകൾ ചമച്ചാണ് ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചത്. 2023ലാണ് യുവതി വിവാഹത്തിന് സമ്മതിച്ചത്.
എന്നാൽ ഭാര്യ സത്യം മനസ്സിലാക്കിയപ്പോൾ ഇയാള്‍ ശാരീരികമായും മാനസികമായും യുവതിയെ പീഡിപ്പിക്കാൻ തുടങ്ങി. തുടർന്ന് യുവതി ഇയാൾക്കെതിരെ മദേഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിജയ് സിംഗിനെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ആക്രമണം, ക്രൂരത, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്