അമരാവതി: ആന്ധ്ര പ്രദേശില്‍ യു.എസ് വീസ കിട്ടാത്തതിന്റെ പേരില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി. ആന്ധ്ര പ്രദേശിലെ ഗുണ്ടൂര്‍ ജില്ല സ്വദേശിയായ രോഹിണിയെ (38) ആണ് ഹൈദരാബാദിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ താന്‍ വിഷാദത്തിലായിരുന്നതിന്റെയും യു.എസ് വീസ നിഷേധിക്കപ്പെട്ടതിന്റെയും വിവരങ്ങള്‍ യുവതി രേഖപ്പെടുത്തിയിട്ടുണ്ട്.
വീസ നിഷേധിക്കപ്പെട്ടതില്‍ യുവതി വിഷാദത്തിലായിരുന്നെന്ന് രോഹിണിയുടെ അമ്മ ലക്ഷ്മി പറഞ്ഞു. ഹൈദരാബാദിലെ പദ്മ റാവു നഗറിലാണ് രോഹിണി താമസിച്ചിരുന്നത്. ഇന്റേണല്‍ മെഡിസിനില്‍ സ്‌പെഷലൈസ് ചെയ്യാനായിരുന്നു രോഹിണിയുടെ ആഗ്രഹമെന്നും ലക്ഷ്മി പറഞ്ഞു. 2005-10 കാലയളവില്‍ കിര്‍ഗിസ്ഥാനില്‍ നിന്നാണ് രോഹിണി എംബിബിഎസ് പാസായത്. ഇന്ത്യയില്‍ ജോലി ചെയ്യാന്‍ പറഞ്ഞെങ്കിലും യു.എസില്‍ ജോലി ഭാരം കുറവും വരുമാനം കൂടുതലുമാണെന്ന് പറഞ്ഞാണ് മകള്‍ വിദേശത്ത് പോകാന്‍ തീരുമാനിച്ചതെന്നും ലക്ഷ്മി പറഞ്ഞു.
കതകില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതോടെ വീട്ടുജോലിക്കാരിയാണ് രോഹിണിയുടെ കുടുംബത്തെ വിവരമറിയിച്ചത്. കുടുംബാംഗങ്ങളെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അമിതമായി ഉറക്കഗുളിക കഴിക്കുകയോ കുത്തിവയ്‌പെടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
