ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'ഇഡിയറ്റ്' പരാമർശത്തെ ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനിടെയുണ്ടായ പരാമർശമാണ് സഭയിൽ ബഹളത്തിന് വഴിവെച്ചത്.
വിദ്യാർഥികൾ തങ്ങളോട് പറഞ്ഞ കാര്യമാണ് താൻ ആവർത്തിച്ചതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. "ഇഡിയറ്റുകൾ ഞങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്നാണ് വിദ്യാർഥികൾ പരാതി പറഞ്ഞത്. അവർ സ്വയം ദൈവമാണെന്ന് കരുതുകയാണ്," എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതോടെ ഭരണപക്ഷ അംഗങ്ങൾ ശക്തമായി പ്രതിഷേധിക്കുകയും സഭയിൽ ബഹളം ഉയരുകയും ചെയ്തു.
രാഹുൽ ഗാന്ധി പാർലമെന്ററി മര്യാദയ്ക്ക് വിരുദ്ധമായ പദപ്രയോഗമാണ് നടത്തിയതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. എന്നാൽ താൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഒരു വാക്കിന്റെ അർഥം വിശദീകരിക്കുകയേ ചെയ്തിട്ടുള്ളുവെന്നുമാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം.
തുടർന്ന് സ്പീക്കർ ഓം ബിർള ഇടപെട്ട് വിഷയത്തിൽ നിന്ന് മാറാതെ സംസാരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ബിജെപിക്ക് മാത്രം സംസാരിക്കാനാണ് താൽപര്യമെങ്കിൽ താൻ മിണ്ടാതിരിക്കാമെന്നും രാഹുൽ പ്രതികരിച്ചു.
പ്രസംഗത്തിനിടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കുറിച്ചും രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനം ആർഎസ്എസിന്റെ സ്വാധീനത്തിലാണെന്നും രാജ്യത്തെ സർവകലാശാലകളിൽ ആർഎസ്എസ് പശ്ചാത്തലമുള്ളവരാണ് വൈസ് ചാൻസലർമാരായി നിയമിക്കപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത് വിദ്യാർഥികളുടെ സ്വതന്ത്ര ചിന്തയെ തടസ്സപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
