ഉത്തർപ്രദേശിലെ കനൗജിൽ ഹൈ വോൾട്ടേജ് ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവിന്റെ ഭീഷണി.
2021 ൽ രാജ് സക്സേന എന്ന യുവാവ് ആദ്യ വിവാഹം കഴിച്ചു. ഒരു വർഷത്തിനുള്ളിൽ സ്ത്രീ രോഗം മൂലം മരിച്ചു, തുടർന്ന് അയാൾ ഭാര്യയുടെ ഒന്നാമത്തെ സഹോദരിയെ വിവാഹം കഴിച്ചു.
ഇപ്പോൾ രണ്ട് വർഷത്തിലേറെയായി, അയാൾ ഭാര്യയുടെ രണ്ടാമത്തെ സഹോദരിയെ പ്രണയിക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
ഇത് സഹോദരി നിഷേധിച്ചതോടെ സക്സേന വൈദ്യുതി ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേർന്ന് ഇദ്ദേഹത്തെ താഴെയിറക്കാൻ ഏഴ് മണിക്കൂറോളം എടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്