ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു. അദ്ദേഹം കാറിൽ നിന്നിറങ്ങിയപ്പോഴാണ് പശു പാഞ്ഞടുത്തത്. ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ പശു മുഖ്യമന്ത്രിക്കടുത്തെത്താതെ തടഞ്ഞു.
മുഖ്യമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഗോരഖ്പൂർ മുനിസിപ്പൽ സൂപ്പർവൈസറെ സസ്‌പെൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഗോരഖ്പൂർ മുനിസിപ്പാലിറ്റിയിലെ ഗോരഖ്നാഥ് ഓവർബ്രിഡ്ജ് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തിയപ്പോഴാണ് സംഭവം.
ഞായറാഴ്ച സംഭവത്തിന്റെ വീഡിയോ വൈറലായതിനെത്തുടർന്ന്, അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയും മുനിസിപ്പൽ കോർപ്പറേഷൻ സൂപ്പർവൈസറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. വാഹനത്തിൽ നിന്ന് ആദ്യം ഇറങ്ങിയ എംപി രവി കിഷൻ ആയിരുന്നു. മുഖ്യമന്ത്രി പിന്നാലെ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ പശുവിനെ തടഞ്ഞുനിർത്തി ഓടിച്ചു. പിന്നീട്, മുനിസിപ്പൽ കമ്മീഷണർ ഗൗരവ് സിംഗ് സോഗ്രവാൾ പശു സുരക്ഷാ രേഖ കടന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു.
മുഖ്യമന്ത്രി പിന്നാലെ എത്തിയപ്പോൾ ഒരു പശു കാറിനടുത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ പശുവിനെ തടഞ്ഞുനിർത്തി ഓടിച്ചു. പിന്നാലെ, സുരക്ഷാ പരിധി ലംഘിച്ച മൃഗം എങ്ങനെ കടന്നുവെന്ന് അന്വേഷിക്കാൻ മുനിസിപ്പൽ കമ്മീഷണർ ഗൗരവ് സിംഗ് സോഗ്രവാൾ ഉത്തരവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
