യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടം പിടിച്ച് ദീപാവലി

DECEMBER 11, 2025, 12:43 PM

ഡൽഹി: യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടം പിടിച്ച് ദീവാപലി ആഘോഷവും.

ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ വെച്ച് നടന്ന യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത്തരമൊരു സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നതും ഇതാദ്യമാണ്.

ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗമാണ് മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലേക്ക് ദീപാവലി ആഘോഷത്തെ ഉൾപ്പെടുത്തിയത്.

vachakam
vachakam
vachakam

കേരളത്തിൽ നിന്നുള്ള മുടിയേറ്റ്‌, കൂടിയാട്ടം എന്നീ സാംസ്‌കാരിക ഇനങ്ങൾക്ക്‌ പുറമെ യോഗ, ദുർഗാപൂജ, കുംഭമേള,‍ ദർഭ നൃത്തം തുടങ്ങി 15 ഇനങ്ങൾ ഇന്ത്യയിൽ നിന്ന് നേരത്തേ തന്നെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

സൈപ്രസിലെ പഴക്കം ചെന്ന വീഞ്ഞായ കമാണ്ടരിയ, ഇറ്റലിയിലെ പാചകം, ഇറാഖിലെ റംസാൻ വിനോദമായ അൽ മുഹൈബി, എത്യോപ്യയിലെ പുതുവർഷാഘോഷമായ ഗിഫാത്ത, ഇ‍ൗജിപ്‌തിലെ തെരുവോര ഭക്ഷണവിഭവമായ കൊഷാരി,ഘാനയിലെ നൃത്ത–സംഗീതം ചിലിയിലെ സർക്കസ്‌ പൈതൃകം, ഐസ്‌ലണ്ടിലെ നീന്തൽകുളങ്ങൾ എന്നിവയും ഇ‍ൗ വർഷം യുണെസ്‌കോ പട്ടികയിൽ ഇടം പിടിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam