ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി രണ്ട് ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ.
മാവോയിസ്റ്റുകൾ, തീവ്രവാദികൾ, ക്രിമിനൽ സംഘങ്ങൾ എന്നിങ്ങനെയുള്ളവരിൽ നിന്നും പ്രത്യേക ഭീഷണി നിലനിൽക്കുന്നതായി ഇൻ്റലിജൻസ് രഹസ്യാന്വേഷണ സേനയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ തീരുമാനം.
മുഖ്യമന്ത്രിയുടെ പര്യടന പരിപാടികൾക്കായി ആന്ധ്രാപ്രദേശിലെ സിവിൽ ഏവിയേഷൻ കോർപ്പറേഷൻ 2010 മുതലുള്ള വിമാനമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന ഉപയോഗം, ദീർഘദൂര യാത്രകൾ, സുരക്ഷാ ആവശ്യകതകൾ എന്നിവ കാരണം, ഈ വിമാനത്തിന് പകരം പുതിയതും സുരക്ഷിതവുമായ മറ്റൊരെണ്ണം നൽകാനാണ് നിർദ്ദേശം.
വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് പഠിക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി ഒരു സംഘത്തെ രൂപീകരിക്കാൻ ഡയറക്ടർ ജനറലിനോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡി 2009-ൽ ഹെലികോപ്റ്റർ തകർന്നാണ് മരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്