മുംബൈ: മുതിർന്ന എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പുണെ സ്വദേശികളായ രണ്ടു പേരെ മുംബൈ ക്രൈംബ്രാഞ്ച് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തു.
ഏറ്റവും ഒടുവിലത്തെ അറസ്റ്റോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടു പ്രതികളെയും പുണെയിൽ നിന്ന് പിടികൂടി മുംബൈയിലേക്ക് കൊണ്ടുവന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പുണെയിലെ കാർവേ നഗർ സ്വദേശികളായ ആദിത്യ രാജു ഗുലങ്കർ (22), റഫീഖ് നിയാസ് ഷെയ്ഖ് (22) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ കേസിലെ രണ്ടു പ്രതികളായ പ്രവീൺ ലോങ്കർ, രൂപേഷ് മൊഹോൾ എന്നിവരുമായി തങ്ങൾ ബന്ധപ്പെട്ടിരുന്നതായി ഇരുവരും പൊലീസിനോട് വെളിപ്പെടുത്തി.
9 എംഎം പിസ്റ്റളും പൊലീസ് കണ്ടെടുത്തു. വെടിയുണ്ടകൾ കണ്ടെത്താനും പിടിച്ചെടുക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ദത്ത നലവാഡെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്