ഷിംല: ഹിമാചൽ പ്രദേശിൽ 3 എം എൽ എമാർ നിയമസഭയിൽ നിന്നും രാജി വെച്ചു. സ്വതന്ത്ര എം എൽ എമാരാണ് ഇന്ന് രാജിവച്ചത്.
ആശിഷ് ശർമ (ഹാമിർപൂർ മണ്ഡലം), ഹോഷിയാർ സിംഗ് (ഡെറ), കെ എൽ താക്കൂർ (നലാഗഡ്) എന്നിവരാണ് രാജിവച്ചത്. രാജിവച്ച എം എൽ എമാർ ബി ജെ പിയിൽ ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ ഇടക്കാലത്തിന് ശേഷം വീണ്ടും ബി ജെ പി ഭരണം പിടിക്കാനുള്ള നീക്കം സജീവമാക്കിയോ എന്ന ആശങ്കയിലാണ് സുഖ് വിന്ദർ സിംഗ് സുക്കു നയിക്കുന്ന കോൺഗ്രസ് സർക്കാർ.
ഇതോടെ സംസ്ഥാനത്ത് ഭരണം നടത്തുന്ന കോൺഗ്രസിനടക്കം ആശങ്ക ഉയർന്നിട്ടുണ്ട്. എംഎൽഎമാർ നിയമസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്