ന്യൂഡല്‍ഹി: തൊഴിലുറപ്പ് ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ത്രിണമൂല്‍ കോണ്‍ഗ്രസ്. മഹാത്മാ ഗാന്ധിയുടെ രണ്ടാമത്തെ കൊലപാതകമാണ് തൊഴിലുറപ്പ് ഭേദഗതി ബില്ല് കേന്ദ്രം പാസാക്കിയതിലൂടെ നടന്നതെന്നാണ് ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനം.
ഗാന്ധിജിക്ക് 'മഹാത്മാ' എന്ന ബഹുമതി നല്‍കിയ രവീന്ദ്രനാഥ ടാഗോറിനോടുള്ള അനാദരവ് കൂടിയാണ് പദ്ധതിയുടെ പേര് മാറ്റിയതിലൂടെ സംഭവിച്ചതെന്നും ടിഎംസി വിമര്‍ശിച്ചു. തൊഴിലുറപ്പ് ഭേദഗതി ബില്ല് വ്യാഴാഴ്ചപാസാക്കിയതിനെ തുടര്‍ന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് രൂക്ഷ വിമര്‍ശനം.
വ്യാഴാഴ്ച രാത്രിയില്‍ പാര്‍ട്ടി എംപിമാര്‍ ധര്‍ണ നടത്തിയാണ് പ്രതിഷേധിച്ചത്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ ബാനറുകളും ഛായാചിത്രങ്ങളുമുയര്‍ത്തി സംവിധാന്‍ സദന്റെ കവാടത്തിലായിരുന്നു പ്രതിഷേധം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
