കാൺപൂർ: ഉത്തർ പ്രദേശിലെ കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം.ഗുജറാത്ത് സ്വദേശി സച്ചിൻ ഭാട്ടിയ, കർണാടക സ്വദേശി അഭിഷേക് പൂജാരി എന്നിവരാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 11:50 ഓടെ ഗാർഗ് ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ടെക്നാം പി2006ടി വിമാനമാണ് അപകടത്തിൽപെട്ടത്.ഗംഗ നദിയോട് ചേർന്ന നാത്തുപൂർവ ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഇരട്ട എഞ്ചിൻ വിമാനം തകർന്നുവീണത്.
3000 മണിക്കൂർ വിമാനം പറത്തി മുൻപരിചയമുള്ള ഇൻസ്ട്രക്ടറാണ് കൊല്ലപ്പെട്ടതെന്ന് കാൺപൂർ നഗർ പൊലീസ് കമ്മീഷണർ രഘുബീർ ലാൽ പറഞ്ഞു. ഡിജിസിഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
