ആന്ധ്രാപ്രദേശിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കേന്ദ്ര കമ്മിറ്റി അംഗവും 26 സായുധ ആക്രമണങ്ങളുടെ സൂത്രധാരനുമായ മാധവി ഹിദ്മയും ഉൾപ്പെടുന്നു. ഓപ്പറേഷൻ നടത്തിയതിന് ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ സേനയെ വിളിച്ച് അഭിനന്ദിച്ചു.
ഛത്തീസ്ഗഢ്–തെലങ്കാന അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കമാൻഡറായ മാദ്വി ഹിഡ്മ കൊല്ലപ്പെട്ടത്.
കോബ്ര ബറ്റാലിയൻ ഉൾപ്പെടെയുള്ള സുരക്ഷാസേനയാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ പ്രധാനിയുമായ 42 കാരനായ ഹിഡ്മയെ പിടികൂടുന്നവർക്കായി 45 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഗറില്ലാ യുദ്ധമുറകളിൽ വിദഗ്ധനായിരുന്ന ഹിഡ്മ, മാവോയിസ്റ്റ് സംഘടനയുടെ പ്രധാന തന്ത്രജ്ഞൻ കൂടിയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
