കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിലെ നാൽപൂർ സ്റ്റേഷന് സമീപം സെക്കന്തരാബാദ്-ഷാലിമർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൻ്റെ (ട്രെയിൻ നമ്പർ 22850) മൂന്ന് കോച്ചുകൾ പാളം തെറ്റി. ശനിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.
ആളപായമോ കാര്യമായ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു.
റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാളം തെറ്റിയ കോച്ചുകളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. നിരവധി യാത്രക്കാർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.
കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. പാളം തെറ്റിയ കോച്ചുകളിൽ ഒരെണ്ണം പാഴ്സൽ ബോഗിയും മറ്റുള്ളവ പാസഞ്ചർ ബോഗികളുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്