ഉത്തർപ്രദേശ്: ആഗ്രയിലെ വീട്ടിൽ കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കുടുംബം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൈപ്പ് വ്യാപാരിയായ ജോളി എന്ന തരുണിനെ ഇന്ന് രാവിലെ ആണ് വീട്ടുജോലിക്കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ഉടൻ തന്നെ അയൽവാസികളെ വിവരമറിയിക്കുകയും അവർ പൊലീസിനെ വിളിക്കുകയുമായിരുന്നു.
അതേസമയം മരണവുമായി ബന്ധപ്പെട്ട കാരണം ഇതുവരെ വ്യക്തമല്ല. പൊലീസ് വീട്ടിലെത്തിയപ്പോൾ തരുണിൻ്റെ അമ്മയുടെയും 12 വയസ്സുള്ള മകൻ്റെയും മൃതദേഹങ്ങൾ മറ്റൊരു മുറിയിൽ കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ കണ്ടെടുത്തു. ബിസിനസിൽ വലിയ നഷ്ടം സംഭവിച്ചെന്നും ഏകദേശം 1.5 കോടി കടബാധ്യതയുണ്ടെന്നും ആണ് ഇയാൾ പറയുന്നത്.
കൂടാതെ കടക്കെണിയിൽപ്പെട്ടതിനെ തുടർന്നാണ് ആത്മഹത്യയെന്നും ഇയാൾ പറയുന്നു. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും എന്നും സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതിൽ വ്യക്തത വരുത്തുമെന്നും പൊലീസ് പ്രതികരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യ ചിന്തകയുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-255 2056.)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്