മുംബയ്: ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർത്ഥി ആഘോഷ ദിവസമായ നാളെ മുംബയ് നഗരത്തിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന അജ്ഞാത ഭീഷണി സന്ദേശത്തെ തുടർന്ന് മുംബയ് നഗരം കനത്ത ജാഗ്രതയിൽ.
ചാവേറുകൾ മനുഷ്യ ബോംബായി 34 വാഹനങ്ങളിൽ ഉണ്ടെന്നും മുംബയ് ഇത് പിടിച്ചു കുലുക്കുമെന്നുമാണ് മുംബയ് ട്രാഫിക് പോലിസിന്റെ കൺട്രോൾ റൂമിലെ വാട്‌സാപ്പ് ഹെൽപ്പ് ലൈനിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
ലഷ്‌കർ-ഇ-ജിഹാദി എന്ന് സ്വയം പരിചയപ്പെടുത്തി 14 പാകിസ്ഥാനി ഭീകരർ ഇന്ത്യയിൽ പ്രവേശിച്ചതായും 400 കിലോ ആർ.ഡി.എക്‌സ് സ്‌ഫോടനത്തിനായി ഉപയോഗിക്കുമെന്നും ഇതിലൂടെ ഒരു കോടി ആളുകളെ കൊല്ലാൻ കഴിയുമെന്നുമായിരുന്നു ഭീഷണി സന്ദേശം.
സന്ദേശം ലഭിച്ചതിനു പിന്നാലെ മുംബയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടി.
ഏത് ഭീഷണിയും കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ സ്ഥലങ്ങളിലും പരിശോന നടത്തുകയാണെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്